ന്യൂദല്‍ഹി- തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയും ഭാര്യ രുജിര ബാനര്‍ജിയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍ഫോഴ്സമെന്റ് ഡയക്ടറേറ്റ് (ഇ.ഡി) സമന്‍സ്. കല്‍ക്കരി കള്ളക്കടത്തുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ.ഡി ഇവരെ ചോദ്യം ചെയ്യുന്നത്. അഭിഷേക് സെപ്തംബര്‍ ആറിനും രുജിര സെപ്തംബര്‍ ഒന്നും ഹാജരാകണമെന്ന് ഇ.ഡി നോട്ടീസില്‍ പറയുന്നു.
ഇവരുടെ അഭിഭാഷകന് സഞ്ജയ് ബസുവിനോട് സെപ്തംബര്‍ മൂന്നിന് ഹാജരകണമെന്നും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാള്‍ പോലീസിലെ മുതിര്‍ന്ന് ഐപിഎസ് ഓഫീസര്‍മാരായ ശ്യാം സിങ്, ഗ്യാന്‍വന്ത് സിങ് എന്നിവരോടും യഥാക്രമം സെപ്തംബര്‍ 8, 9 തീയതികളില്‍ ഹാജരാകണമെന്ന് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.