മൈസുരു- കര്‍ണാടകയിലെ ചാമുണ്ഡി ഹില്‍സില്‍ സന്ദര്‍ശനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ കൊള്ള സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. കൂടെ ഉണ്ടായിരുന്ന കാമുകനെ മര്‍ദിക്കുകയും ചെയ്തു. സംഘം ആവശ്യപ്പെട്ട പണം നല്‍കാന്‍ ഇരുവരും വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. അക്രമി സംഘം പെണ്‍കുട്ടിയേയും സുഹൃത്തിനേയും പണം ആവശ്യപ്പെട്ട് വളയുകയായിരുന്നു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനായില്ല. പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചാമുണ്ഡി ഹില്‍സ് കര്‍ണാടകയിലെ പ്രശസ്തമായ വിനോദ സന്ദര്‍ശന സ്ഥലങ്ങളില്‍ ഒന്നാണ്