വാഷിങ്ടൻ- കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കിടയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നത് അതിവേഗത്തിലെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്യുന്നു. വിവരങ്ങള്‍ പറഞ്ഞു തരാത്ത കണക്കുകളാണ് അനുഭവങ്ങളിലൂടെ പുറത്തുവരുന്നതെന്ന് റിപോര്‍ട്ട് സൂചിപ്പിക്കുന്നു. വാക്‌സിനെടുത്തവര്‍ക്ക് എത്ര തവണ കോവിഡ് പിടിപെടുന്നുവെന്നോ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് എത്രത്തോളം വൈറസ് പടരുന്നുണ്ടെന്നോ കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. എന്നാല്‍ വാക്‌സിനെടുത്തവരില്‍ കോവിഡ് ബാധ വര്‍ധിച്ചുവരികയാണെന്ന് വളരെ വ്യക്തമാണെന്ന് യുനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പകര്‍ച്ചാവ്യാധി വിദഗ്ധ മോനിക്ക ഗാന്ധി പറയുന്നു.
വൈറസിനെതിരെ ലഭ്യമായ ഏറ്റവും ശക്തമായ സുരക്ഷ വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് വ്യക്തമാണെങ്കിലും വാക്‌സിനെടുത്തവരില്‍ പ്രതീക്ഷിച്ചതിലേറെ ഗുരുതരമായി രോഗബാധ ഉണ്ടായേക്കാമെന്ന് ആശങ്ക വര്‍ധിച്ചു വരികയാണ്. ഇതു സംബന്ധിച്ച് കൃത്യമായി ഉത്തരങ്ങള്‍ നല്‍കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും ലഭ്യമല്ല. ഇതാണ് പൊതുജനാരോഗ്യ നയരൂപീകരണ വിദഗ്ധര്‍ക്കും കമ്പനികള്‍ക്കും രോഗ പ്രതിരോധ പദ്ധതികള്‍ ആസുത്രണം ചെയ്യുന്നതിനുള്ള പരിമിതി. വീണ്ടും മാസ് നിര്‍ബന്ധമാക്കലും ഓഫീസുകള്‍ തുറക്കുന്നത് വൈകിപ്പിക്കലുമാണ് പലരും നിര്‍ദേശിക്കുന്നത്. ഇതൊരു കുഴഞ്ഞ അവസ്ഥയാണ്. അല്‍പ്പം കാര്യങ്ങളില്‍ മാത്രമെ ഇപ്പോള്‍ നമുക്ക് എന്തെങ്കിലും തീര്‍ത്തു പറയാനാകൂ. ഇതൊരു കുഴക്കുന്ന ചോദ്യമാണ് എന്നതാണ് അതിലൊന്ന്- സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മുന്‍ ഡയറക്ടര്‍ ടോം ഫ്രീഡെന്‍ പറയുന്നു.
വ്യക്തതയുള്ള ആരോഗ്യ മാര്‍ഗനിര്‍ദേങ്ങള്‍ ഇല്ലാത്തതിനാല്‍ എങ്ങനെ സ്വയം പ്രതിരോധിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് വാക്‌സിന്‍ എടുത്തവര്‍. ഇത് പൊതുജനാരോഗ്യത്തിന് മാത്രമല്ല, പുതിയ തംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ എങ്ങനെ ഇളവ് നല്‍കണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും പ്രധാനമാണ്.
യുഎസിലെ മസാചുസെറ്റ്‌സിലെ പ്രൊവിന്‍സ്ടൗണില്‍ ജൂലൈയില്‍ കോവിഡ് വ്യാപനമാണ് ഇതിനൊരു ഉദാഹരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ പാര്‍ട്ടികളില്‍ അവധിആഘോഷിക്കാന്‍ പങ്കെടുത്തവരില്‍ വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരും ഉണ്ടായിരുന്നു. കോവിഡ് പിടിച്ച 469 പേരില്‍ നാലില്‍ മൂന്ന് ഭാഗവും വാക്‌സിന്‍ എടുത്തവരായിരുന്നു എന്നതാണ് വിദഗ്ധരെ ആശങ്കപ്പെടുത്തിയത്. വാകിസിന്‍ എടുക്കാത്തവരെ പോലെ ഇവരും രോഗം പടര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് സിഡിസി പഠനം ചൂണ്ടിക്കാട്ടുന്നത്. ലക്ഷണങ്ങള്‍ കുറവുള്ള രോഗവ്യാപന നിരക്ക് ഇവരില്‍ കൂടുതലായിരുന്നുവെന്നും മോനിക്ക ഗാന്ധി പറയുന്നു.
ന്യൂയോര്‍ക്ക് സംസ്ഥാനത്ത സിഡിസി നടത്ത വലിയ പഠനം പറയുന്നത് വാക്‌സിനെടുത്തവരിലെ കോവിഡ് ബാധ മേയ് മുതല്‍ കുത്തനെ ഉയരുന്നുവെന്നാണ്. പൊതുജനാരോഗ്യ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദവുമാണ് ഇതിനു കാരണങ്ങളായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.