ന്യൂദല്‍ഹി- കാബൂള്‍ എയര്‍പോര്‍ട്ടിനു സമീപം 150ഓളം ഇന്ത്യക്കാരെ താലിബാന്‍ ഭീകരര്‍ തടഞ്ഞുവച്ചതായി റിപോർച്ച്. കാബൂള്‍ വിമാനത്താവളത്തിന്റെ കവാടത്തില്‍ നിന്നാണ് ശനിയാഴ്ച രാവിലെ ഇവരെ താലിബാന്‍ പിടികൂടിയത്. ഇവര്‍ അപകടത്തിലല്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രത്യേക വ്യോമ സേനാ വിമാനത്തില്‍ 85 ഇന്ത്യക്കാരെ കൂടി കാബുളില്‍ നിന്നും ഇന്ത്യയിലെത്തിച്ചതിനു തൊട്ടുപിന്നാലെയാണ് ഇത്.
പിടിച്ചുകൊണ്ടു പോയ ഇന്ത്യക്കാരെ താലിബാന്‍ തൊട്ടടുത്ത ഒരു പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി ചോദ്യം ചെയ്തതായും റിപോര്‍ട്ടുണ്ട്. ഇവരുടെ മോചനത്തിനായി പിന്‍വാതില്‍ ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ പറയുന്നു.