ചെന്നൈ- പ്രശസ്ത സിനിമാ താരം ചിത്ര (56) അന്തരിച്ചു. നഗരത്തിലെ സ്വവസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 'രാജപര്‍വൈ' ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം.
പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി.
അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളില്‍ സജീവമായിരുന്നു. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്.
ബിസിനസ്സുകാരനായ വിജയരാഘവന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ്. മകള്‍: മഹാലക്ഷ്മി.സംസ്‌കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും.