Sorry, you need to enable JavaScript to visit this website.

ബാലയുടെ ജീവിത സഖിയുടെ  പേരും വീഡിയോയും പുറത്ത്,   ഭാവിവധുവിനൊപ്പം ബാഡ്മിന്റണ്‍ കളിച്ച് ബാല

കൊച്ചി-ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ടായിരുന്നു. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കേരളത്തില്‍ വെച്ചു തന്നെയായിരിക്കുമെന്നാണ് സൂചന.
മുന്‍പ് പല തവണ ബാലയുടെ വിവാഹം സംബന്ധിക്കുന്ന വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. ചില നടിമാരെ ഉള്‍പ്പെടുത്തി ബാലയുടെ വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയില്‍ നിറഞ്ഞിരുന്നു. ചില കാര്യങ്ങള്‍ സംഭവിക്കേണ്ടതാണെന്നും നല്ല കാര്യം സംഭവിക്കുമ്പോള്‍ സംഭവിക്കും എന്നായിരുന്നു അന്ന് ബാലയുടെ മറുപടി. ഉടനെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിവാഹാലോചനകളൊക്കെ വരുന്നുണ്ട്, ഉടനെ ഉണ്ടാകില്ല, നമുക്ക് കാത്തിരിക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഇതാ സെപ്റ്റബര്‍ അഞ്ചിനാണ് ബാലയുടെ വിവാഹം എന്ന സൂചനകള്‍ ബാല തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഒരു വീഡിയോയുമായി താരം വന്നിരിക്കുന്നത്. തന്റെ വധുവിനെ കുറിച്ചുള്ള സൂചനയാണ് താരം വീഡിയോയില്‍ പങ്കു വെച്ചത്. ബാല വെഡ്‌സ് ഇല്ലു  പുറത്തു വിട്ട വീഡിയോയില്‍ താരം എഴുതി കാണിച്ചത്. ട്രൂ ലവ് ബിഗിന്‍സ് എന്നും ബാല വീഡിയോയില്‍ കുറിക്കുന്നുണ്ട്. വധുവിന് ഒപ്പം ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോയും താരം പങ്കു വെച്ചു. നിമിഷങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായി മാറിയത്. എട്ടുവര്‍ഷമായി ബാച്ചിലര്‍ ലൈഫില്‍ ആയിരുന്നു ബാല. അച്ഛന്റെ ആഗ്രഹപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയും ഷോയില്‍ ഗസ്റ്റായി എത്തിയ ബാലയും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇവര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവര്‍ക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരുടെയും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
മകള്‍ അവന്തിക ഇപ്പോള്‍ അമൃതയ്ക്ക് ഒപ്പമാണ് താമസം. മുന്‍പ് മകള്‍ അടുത്തെത്തിയപ്പോള്‍ ബാല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയും വൈറലായിരുന്നു. 'അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിര്‍ത്തണം എന്നായിരുന്നു ബാല പറഞ്ഞത്. ഓരോ തവണ ഇരുവരുടെയും വാര്‍ത്തകള്‍ വരുമ്പോള്‍ മകള്‍ക്ക് വേണ്ടി ഒന്നിച്ചുകൂടെ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ട്

Latest News