Sorry, you need to enable JavaScript to visit this website.

എംജിആറിനെ മോശമായി ചിത്രീകരിച്ചു: പാ രഞ്ജിത്തിന്  നോട്ടീസ് അയച്ച് എഐഎഎഡിഎംകെ

ചെന്നൈ- സാര്‍പ്പട്ട പരമ്പര എന്ന ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ പാ രഞ്ജിത്തിന് നോട്ടീസ് അയച്ച് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം. ചെന്നൈയിലെ ബോക്‌സിംഗ് സംഘങ്ങളുടെ പകയും, ദ്രാവിഡ രാഷ്ട്രീയവും എല്ലാം അടിയന്തരാവസ്ഥ കാലത്തിന്റെ പാശ്ചത്തലത്തിലാണ് 'സാര്‍പ്പട്ട പരമ്പര' എന്ന ചിത്രം പറയുന്നത്.
ഗുസ്തിയുമായി എംജിആര്‍ക്ക് ബന്ധമില്ല എന്ന നിലയിലാണ് ചിത്രം പറയുന്നത്. ഡിഎംകെയെ ഉയര്‍ത്തിക്കാട്ടുന്നു. മദ്യനിരോധനം കൊണ്ടുവന്നയാളാണ് എംജിആര്‍. ഇതില്‍ നിന്നെല്ലാം വിരുദ്ധമായി എംജിആറിനെ ചിത്രീകരിക്കുതയാണ് നോട്ടീസ് ആരോപിക്കുന്നു. ഡിഎംകെയുടെ പ്രചാരണ ചിത്രം എന്ന നിലയിലാണ് സാര്‍പ്പട്ട പരമ്പരയെന്നും എഐഎഡിഎംകെ ആരോപിക്കുന്നു. സിനിമയിലെ വിവിധ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആരോപിച്ച് നിര്‍മ്മാതാവിനും, പടം റിലീസ് ചെയ്ത ആമസോണ്‍ പ്രൈം വീഡിയോയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് എഐഎഡിഎംകെ നേതാവ് ജയകുമാര്‍ പറയുന്നത്.

Latest News