മുംബൈ-അനില്‍ കപൂര്‍- സുനിത കപൂര്‍ ദമ്പതികളുടെ ഇളയമകള്‍ റിയയുടെ വിവാഹം ഓഗസ്റ്റ് 14 ന് മുംബൈയില്‍ വച്ച് നടന്നു. ചലച്ചിത്ര പരസ്യചിത്ര സംവിധായകനായ കരണ്‍ ബൂലാനിയാണ് വരന്‍. വളരെ സ്വകാര്യമായാണ് ചടങ്ങു സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും മാത്രം സാന്നിധ്യത്തില്‍ അനില്‍ കപൂറിന്റെ ജുഹു ബംഗ്ലാവിലാണ് വിവാഹം നടന്നത്.
ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെ തന്റെ സ്വപ്നം സാക്ഷാത്കരിച്ച ഭര്‍ത്താവിന് നന്ദി പറയുകയാണ് റിയ. വളരെ ലളിതമായ വിവാഹമാണ് റിയ ആഗ്രഹിച്ചിരുന്നത്. സ്വീകരണ മുറിയില്‍ വച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച തനിക്ക് അത് സാധിച്ചുതന്നതിന് കരണ്‍ ബൂലാനിക്ക് നന്ദി പറയുകയാണ് റിയ കപൂര്‍ .വിവാഹത്തിന് മുന്‍പ് 12 വര്‍ഷമായി ഇരുവരും ഡേറ്റിങ്ങിലായിരുന്നു.