ന്യൂദല്‍ഹി- സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം നികത്തതാന്‍ നടപടി ആരംഭിച്ച് കൊളീജിയം. 3 വനിതാ ഹൈ കോടതി ജഡ്ജിമാരുടെതടക്കം 9 പേരുകള്‍ നിര്‍ദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഇതാദ്യമായാണ് 3 വനിതാ ജഡ്ജിമാരെ ഒരേസമയം കൊളീജിയം ശുപാര്‍ശ ചെയ്യുന്നത്.കേരള ഹൈകോടതി ജഡ്ജി സി ടി രവികുമാറും സ്ഥാനക്കയറ്റ പട്ടികയില്‍. ജസ്റ്റിസുമാരായ വിക്രം നാഥ്,എ.എം.സുന്ദരേഷ്, ജെ.ജെ മഹേശ്വരി എന്നിവര്‍ പട്ടികയില്‍.മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹയും പട്ടികയില്‍. കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത് ചീഫ് ജസ്റ്റിസ് എല്‍ വി രമണ അധ്യക്ഷനായ കൊളീജിയം. 3 വനിത ജഡ്ജിമാരുടെ പേരുകള്‍ ഉയര്‍ന്നത് ചരിത്രത്തില്‍ ആദ്യമായാണ്. നേരത്തെ വിരമിക്കുന്ന സമയത്ത് ജസ്റ്റിസ് ആര് എല്‍ നരിമാനടക്കം നിര്‍ദേശിച്ച കാര്യമാണ് വനിതാ ജഡ്ജിമാരുടെ നിയമനം. കാരണം 22 മാസത്തിലേറെയായി സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം നടത്തിയത്. 9 ഒഴിവുകള്‍ സുപ്രീം കോടതിയില്ലുള്ളപ്പോള്‍ അത് നികത്തതാന്‍ കൊളീജിയം നിര്‍ദേശിച്ചു.നിയമനം സംബന്ധിച്ച ഫയല്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചു. ആദ്യ വനിതാ ചീഫ് ജസ്റ്റിസാവാന്‍ സാധ്യത കര്‍ണാടക ഹൈ കോടതി ജഡ്ജി പി വി നഗരത്നയുടെ പേര് പട്ടികയിലുണ്ട്.