മുംബൈ- വായിലും മൂക്കിലും മുളക് പൊടി കയറ്റിയ ശേഷം അറുപതുകാരനെ ശ്വാസംമുട്ടിച്ചുകൊന്ന സംഭവത്തില്‍ സ്ത്രീയും സഹായിയും പിടിയിലായി. നവിമുംബൈയിലാണ് സംഭവം. കൊല്ലപ്പെട്ടയാളുമായി അവിഹിത ബന്ധമുണ്ടായിരുന്ന 42 കാരി സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 13 ന് സ്ത്രീയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. സ്ത്രിയേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.