ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കൈക്കലാക്കിയ താലിബാന്‍ തീവ്രവാദികളില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയം. താലിബാന്‍ തീവ്രവാദികളില്‍ മലയാളികളുണ്ടെന്ന സംശയം ശ്ക്തമാക്കുന്ന വീഡിയോ ശശി തരൂര്‍ എം പിയും പങ്കുവച്ചിട്ടുണ്ട്.
പ്രചരിക്കുന്ന ദൃശ്യമനുസരിച്ച് ആ താലിബാന്‍ കൂട്ടത്തില്‍ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ഷെയര്‍ ചെയ്ത വീഡിയോയാണ് എം.പി ഷെയര്‍ ചെയ്തിരിക്കുന്നത്.
കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തില്‍ സന്തോഷം പങ്കിടുന്ന തീവ്രവാദികളുടെ ഇടയിലാണ് മലയാളി സാന്നിധ്യം മനസിലാകുന്നത്. സന്തോഷത്താല്‍ മതിമറക്കുന്ന ഒരു തീവ്രവാദി 'സംസാരിക്കട്ടെ'എന്ന് മലയാളത്തില്‍ പറയുന്നത് കേള്‍ക്കാനാകും. ഇത് മറ്റൊരു തീവ്രവാദിക്ക് മനസിലാകുന്നുമുണ്ട്. കൂട്ടത്തിലെ രണ്ട് പേര്‍ മലയാളികളാണെന്ന് ഇതിലൂടെ സംശയിക്കണം.
#Taliban fighter weeping in Joy as they reached outside #Kabul knowing there victory is eminent#Afganistan pic.twitter.com/bGg3ckdju0
— Ramiz (@RamizReports) August 15, 2021