മോഹന്‍ലാല്‍-ജീത്തുജോസഫ് വീണ്ടും, ട്വല്‍ത് മാന്‍ തുടങ്ങി

കൊച്ചി- ബ്ലോക്ക്ബസ്റ്ററായി മാറിയ ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന 'ട്വല്‍ത് മാന്‍' എന്ന ചിത്രത്തിന് തുടക്കമായി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം മിസ്റ്ററി ത്രില്ലര്‍ ആണെന്നാണ് സൂചന.

ജീത്തു ജോസഫ്, ഉണ്ണി മുകുന്ദന്‍. ആന്റണി പെരുമ്പാവൂര്‍, ശിവദ, പ്രിയങ്ക നായര്‍ തുടങ്ങിയവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'റാം' കോവിഡ് സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. വിദേശത്ത് ഉള്‍പ്പടെയുള്ള ചിത്രീകരണം ബാക്കിയാണ്.

പ്രിയദര്‍ശന്റെ 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം', ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' തുടങ്ങിയവയാണ് മോഹന്‍ലാലിന്റേതായി റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങള്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡിയില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍  അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

Latest News