റാമല്ല- ഇസ്രായിൽ സൈന്യം വെസ്റ്റ് ബാങ്കിൽ നടത്തിയ വെടിവെപ്പിൽ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടു. ജെനിൻ നഗരത്തിലാണ് വെടിവെപ്പുണ്ടായത്. ഫലസ്തീൻ സ്വദേശികളുടെ ഭാഗത്ത്‌നിന്നാണ് ആദ്യം വെടിവെപ്പുണ്ടായതെന്നും പിന്നീട് നടത്തിയ ചെറുത്തുനിൽപ്പിലാണ് മരണം സംഭവിച്ചത് എന്നുമാണ് ഇസ്രായിൽ സൈന്യത്തിന്റെ വിശദീകരണം. നാലു പേർ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീൻ അധികൃതർ വ്യക്തമാക്കി.