പോര്‍ട്ടോ പ്രിന്‍സ്- കരീബിയന്‍ ദ്വീപു രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച ഉണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി. ഞായറാഴ്ചയാണ് ഏറെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. 2800ലേറെ പേര്‍ക്ക് പരിക്കേറ്റതായി ഹെയ്തിയിലെ ദുരന്തനിരവാരണ അധികാരികള്‍ അറിയിച്ചു.