വാഷിങ്ടന്‍- അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ മിന്നല്‍ യുദ്ധത്തില്‍ സര്‍ക്കാര്‍ വീണതോടെ രാജ്യം വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെയും വിദേശികളേയും അതിന് അനുവദിക്കണമെന്ന് യുഎസ് ഉള്‍പ്പെടെ 65ലേറെ രാജ്യങ്ങള്‍ താലിബാന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അഫ്ഗാനികള്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങളുടെ ബാധ്യത ഏല്‍ക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കി. അഫ്ഗാനില്‍ നിന്നു പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം. മനുഷ്യ ജീവനുകളുടെ സംരക്ഷണ ചുമത ഇപ്പോള്‍ അധികാരം കയ്യാളുന്നവര്‍ക്കാണ്- യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎസും സഖ്യരാജ്യങ്ങളും ചേര്‍ന്നാണ് ഈ പ്രസ്താവന ഇറക്കിയത്.
The United States joins the international community in affirming that Afghans and international citizens who wish to depart must be allowed to do so. Roads, airports, and border crossing must remain open, and calm must be maintained. https://t.co/lsNdsPETsW
— Secretary Antony Blinken (@SecBlinken) August 16, 2021