ന്യൂദല്‍ഹി- ഹാജിമാര്‍ക്ക് സൗദി അറേബ്യയിലേക്ക് പോകുന്നതിനുള്ള ചെലവു കുറഞ്ഞ മാര്‍ഗത്തില്‍ അന്തിമ തീരുമാനമാകുന്നതുവരെ ഹജ് സബ്‌സിഡി നിലനിര്‍ത്തണമെന്ന് ഹജ് കമ്മിറ്റി നരേന്ദ്ര മോഡി സര്‍ക്കാരിനോട് ആവശ്യപ്പെടും. സമുദ്രമാര്‍ഗം ഹജിനു പോകുന്നതിനുള്ള സൗകര്യം ഒരുക്കിയതിനുശേഷമേ സബ്‌സഡി നിര്‍ത്തലാക്കാന്‍ പാടുള്ളൂ. ശനിയാഴ്ച ചേര്‍ന്ന ഹജ് കമ്മിറ്റി യോഗം സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചര്‍ച്ച ചെയ്തിരുന്നു.
കപ്പല്‍ യാത്ര പ്രഖ്യാപിക്കുന്നതുവരെ ഹജ് സബ്‌സിഡി പിന്‍വലിക്കരുതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നല്‍കുന്ന നിവേദനത്തില്‍ ആവശ്യപ്പെടുമെന്ന് ഹജ് കമ്മിറ്റി വക്താവ് പറഞ്ഞു.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് കപ്പല്‍ മാര്‍ഗം ജിദ്ദയിലെത്തുന്നതിന് സൗദി അറേബ്യ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിഗണിക്കുകയാണെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്്താര്‍ അബ്ബാസ് നഖ് വി നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പല്‍ യാത്ര ആരംഭിക്കുകയാണെങ്കില്‍ ഹാജിമാരുടെ യാത്രാ ചെലവ് ഗണ്യമായി കറയും. അല്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് താങ്ങാനാവില്ലെന്ന് ഹജ് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.

ഹജ് കമ്മിറ്റി സര്‍ക്കാരിനു മുന്നില്‍ ഒരു നിര്‍ദേശം സമര്‍പ്പിക്കുകയാണെന്നും കപ്പല്‍ യാത്ര ആരംഭിക്കുന്നതുവരെ സബ്‌സിഡി തുടരണോ എന്നു തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കമ്മിറ്റി വക്താവ് പറഞ്ഞു. ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലാണ് ഹജ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.
2012 ല്‍ സുപ്രീം കോടതി പുറപ്പെടവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുറച്ചു കൊണ്ടുവന്നിരുന്ന ഹജ് സബ്‌സിഡി ഈവര്‍ഷം പൂര്‍ണമായി നിര്‍ത്തലാക്കുകയായിരുന്നു. സൗദി അറേബ്യയിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ ഇളവായാണ് ഇതുവരെ ഹജ് സബ്‌സിഡി നല്‍കിയിരുന്നത്. ദേശീയ വിമനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് ഹാജിമാരെ സൗദി അറേബ്യയില്‍ എത്തിച്ചിരുന്നത്.