Sorry, you need to enable JavaScript to visit this website.

കുരുതി ഗംഭീരം, ടീമിന് അഭിനന്ദനം- ജിത്തു ജോസഫ്

കൊച്ചി- ആമസോണ്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതി മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. കോവിഡ് കാലത്ത് വളരെ ചുരുക്കം താരങ്ങളെ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം. അഭിനന്ദന്‍ രാമാനുജത്തിന്റെ ഫ്രെയിമുകളും ജേക്‌സ് ബിജോയ്യുടെ സംഗീതവും സിനിമയുടെ ലൈറ്റിങ്ങും അങ്ങനെ സാങ്കേതികപരമായും മുന്നിട്ട് നില്‍ക്കുന്ന സിനിമ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മൂസാക്കയായി മാസ് അഭിനയം പുറത്തെടുത്ത മാമുക്കോയ മുതല്‍ റോഷന്‍ മാത്യുവിന്റെ ഇബ്രുവും നസ്ലിന്റെ റസൂലും സാഗര്‍ സൂര്യയുടെ വിഷ്ണുവും മുരളി ഗോപിയുടെ എസ്‌ഐ സത്യനും മതവെറി കുരുതിയാക്കുന്ന പൃഥ്വിരാജുമെല്ലാം ചിത്രത്തിന്റെ ത്രില്ലര്‍ അനുഭവത്തെ പിടിച്ചിരുത്തി. കുരുതി ധീരമായ പരിശ്രമമാണെന്നാണ് സംവിധായകന്‍ ജിത്തു ജോസഫ് അഭിപ്രായപ്പെടുന്നത്. വളരെ സാമൂഹികപ്രസക്തിയുള്ള ചിത്രമാണിതെന്നും ജീത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കുരുതി ഗംഭീരമാണ്. ധീരമായ ശ്രമത്തിന് കുരുതി ടീമിന് അഭിനന്ദനങ്ങള്‍. ചിന്ത ഉണര്‍ത്തുന്നതും വളരെ പ്രസക്തവുമായ വിഷയം. സിനിമ കാണാതിരിക്കരുത്,' എന്ന് കുറിച്ചുകൊണ്ട് പൃഥ്വിരാജ് സുകുമാരന്‍, മുരളി ഗോപി, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ തുടങ്ങി ചിത്രത്തിലെ താരങ്ങളെയും നിര്‍മാതാവ് സുപ്രിയ മേനോനെയും കാമറാമാന്‍ അഭിനന്ദന്‍ രാമാനുജത്തെയും സംവിധായകന്‍ മനു വാര്യരെയും ജിത്തു ജോസഫ് പ്രശംസിച്ചു.
 

Latest News