കൊച്ചി- ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നു. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേഷമിടുന്ന കാര്യം ദുൽഖർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കും. നേരത്തെ കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ ദുല്‍ഖർ അഭിനയിച്ചിരുന്നു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ ചിത്രം. കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ദല്‍ഹി എന്നിവിടങ്ങളിലായിരുന്നു ഇതിന്‍റെ ലൊക്കേഷനുകള്‍. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.