Sorry, you need to enable JavaScript to visit this website.

സഹോദരിമാരെ പീഡിപ്പിച്ചശേഷം കീടനാശിനി കുടിപ്പിച്ച് കൊന്നു

സോനിപ്പത്ത്(ഹരിയാന)- ഹരിയാനയിലെ സോനിപ്പത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ നാലുപേർ ചേർന്ന് പീഡിപ്പിച്ചശേഷം കീടനാശിനി നൽകി കൊലപ്പെടുത്തി. പെൺകുട്ടികളുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന 22നും 25നും ഇടയിൽ പ്രായമുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ് ക്രൂരത ചെയ്തത്. പതിനാലും പതിനാറും വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

ഓഗസ്റ്റ് 5, 6 തീയതികളിൽ രാത്രിയാണ് സംഭവം. പെൺകുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതികൾ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിച്ച ശേഷം പെൺകുട്ടികളെ കീടനാശിനി കഴിപ്പിക്കുകയായിരുന്നു. കുട്ടികളുടെ അവസ്ഥ വഷളാകാൻ തുടങ്ങിയതോടെ, അവരെ പാമ്പ് കടിച്ചതാണെന്ന് പോലീസിനോട് പറയാനും നിർദ്ദേശിച്ചു. കുട്ടികളെ ഉടൻ ദൽഹിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ഒരു കുട്ടി മരിച്ചു. മറ്റൊരു കുട്ടി ചികിത്സക്കിടെയും മരിച്ചു. പാമ്പ് കടിച്ചതാണ് എന്നായിരുന്നു അമ്മ പറഞ്ഞത്. സംശയം തോന്നിയ പോലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തെത്തിയത്.
 

Latest News