ബേണ്‍- ബലാത്സംഗ കേസില്‍ പ്രതിയുടെ ജയില്‍ ശിക്ഷ കുറച്ച വനിതാ ജഡ്ജിക്കെതിരെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പ്രതിഷേധം തുടരുന്നു. ബലാത്സംഗം 11 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് നാല് വര്‍ഷവും മൂന്ന് മാസവും വിധിച്ചിരുന്ന ജയില്‍ ശിക്ഷ മൂന്ന് വര്‍ഷമാക്കി കുറച്ചത്. സ്വിസ് അപ്പീല്‍ കോടതിക്കുപുറത്താണ് പ്രതിഷേധവുമായി ജനങ്ങള്‍ തടിച്ചുകൂടിയത്. പതിനൊന്ന് മിനിറ്റ് കൂടുതലാണെന്ന് അവര്‍ മുദ്രാവാക്യം മുഴക്കി. വനിതാ ജഡ്ജിയെ ആക്ഷേപിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.