ന്യൂദല്‍ഹി- ഗുണ്ടാ സംഘാംഗം ജയിലില്‍ മരിച്ച സംഭവത്തില്‍ തിഹാര്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനും അഞ്ച് സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ദല്‍ഹി പോലീസാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം നാലിനാണ് ഗുണ്ടാ സംഘാംഗം അങ്കിത് ഗുജ്ജാറിനെ ജയില്‍ സമുച്ചയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പരിക്കുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ഗുജ്ജാറിന്റെ അമ്മ രംഗത്തുവരികയും ചെയ്തിരുന്നു.