തിരുവനന്തപുരം- അഭിനയത്തില്‍ തിളങ്ങി നില്‍ക്കവേ, ഒരു തലവേദന. ഡോക്ടറെ കാണിച്ച് രണ്ട് മാസത്തോളം മൈഗ്രെയിനിന്റെ ഗുളിക കഴിച്ചു. എന്നാല്‍ 2012 ല്‍ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണു. സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. എട്ട് വര്‍ഷം കാന്‍സറിനോട് പൊരുതിയ ശരണ്യയുടെ (30) പീഡനപര്‍വത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.
പതിനൊന്നോളം ശസ്ത്രക്രിയകള്‍, 33 തവണ റേഡിയേഷന്‍ ചെയ്തു. ഇതിനിടയില്‍ വിവാഹം നടന്നെങ്കിലും ആ ബന്ധം വിജയിച്ചില്ല.
ശരണ്യ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു ഏവരും പ്രതീക്ഷിച്ചത്. അഭിനയ രംഗത്തേക്ക് മടങ്ങിവരണമെന്ന് ഏറെ കൊതിച്ചിരുന്നു. ആ ആഗ്രഹം ബാക്കിവച്ചാണ് ശരണ്യ യാത്രയായത്.