Sorry, you need to enable JavaScript to visit this website.

പ്രലോഭനങ്ങളില്‍ പെട്ട് ഹൈ പ്രൊഫൈല്‍  സെക്‌സ് മോഹിച്ച യുവാവിന്  നഷ്ടം ഏഴ് ലക്ഷം

അഹമ്മദാബാദ്- ലൈംഗികത്തൊഴില്‍ വാഗ്ദാനം ചെയ്ത് യുവാവിന്റെ പക്കല്‍ നിന്ന് ഏഴു ലക്ഷം രൂപയോളം കവര്‍ന്നതായി കേസ്. അഹമ്മദാബാദ് സ്വദേശിയായ 30കാരനാണ് സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതിയുമായി എത്തിയത്. ഒരു സ്ത്രീയാണ് തന്നെ ചതിച്ചതെന്നും വന്‍തുക നഷ്ടപ്പെട്ടെന്നുമാണ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ പരാതിയില്‍ വ്യക്തമാക്കുന്നത്.
അഹമ്മദാബാദ് ന്യൂ റാണിപ് സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രിയങ്ക പട്ടേല്‍ എന്ന യുവതിയെ ഇയാള്‍ പരിചയപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകള്‍ക്കായി പുരുഷ•ാരായ ലൈംഗികത്തൊഴിലാളികളെ എത്തിച്ചു നല്‍കുന്ന എസ്‌കോര്‍ട്ട് സര്‍വീസ് താന്‍ നടത്തുന്നുണ്ടെന്ന് ഇവര്‍ യുവാവിനെ അറിയിക്കുകയായിരുന്നു. പണക്കാരായ യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ അവസരം ലഭിക്കുമെന്നും തട്ടിപ്പുകാരി യുവാവിനെ അറിയിച്ചു. വിവാഹിതനായ പ്രതി ഈ ഓഫറില്‍ വീഴുകയായിരുന്നു. മെമ്പര്‍ഷിപ്പ് ഫീസ് ഇനത്തില്‍ കുറച്ച് പണം അടയ്‌ക്കേണ്ടതുണ്ടെന്നും പ്രിയങ്ക പട്ടേല്‍ ഇയാളെ അറിയിച്ചു. പണം നല്‍കിയതിനു പിന്നാലെ പവന്‍ എന്നു പേരുള്ള ഒരാളുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ രണ്ട് യുവതികളുടെ ഫോണ്‍ നമ്പറുകള്‍ നല്‍കുകയായിരുന്നു. ശ്വേത പട്ടേല്‍, ഹിന പട്ടേല്‍ എന്നിങ്ങനെയായിരുന്നു നമ്പര്‍ ലഭിച്ച യുവതികളുടെ പേരെന്നാണ് പരാതിക്കാരന്‍ അറിയിച്ചതെന്നാണ് ടൈംസ് നൗ പ്പാര്‍ട്ട് ചെയ്യുന്നത്. ഇവരുമായി കിടക്ക പങ്കിടുന്നതിന് മൊത്തം രണ്ടര ലക്ഷം രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഈ നമ്പറുകളിലേയ്ക്ക് ബന്ധപ്പെട്ടെങ്കിലും ആരും ഫോണ്‍ എടുത്തില്ലെന്നും യുവാവ് പറഞ്ഞു. എന്നാല്‍ ഒരു സ്ത്രീ ഇതിനു പിന്നാലെ വാട്‌സാപ്പില്‍ ബന്ധപ്പെടുകയായിരുന്നു. ജോലിയുടെ പ്രതിഫലം നല്‍കാന്‍ എന്ന പേരില്‍ യുവാവിനോട് ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ഡിപ്പോസിറ്റ്, പ്രൊസസ്സിങ് ഫീസ് തുടങ്ങി പല പേരിലായി കൂടുതല്‍ പണം തന്റെ പക്കല്‍ നിന്നു വാങ്ങിയതായും യുവാവ് പറഞ്ഞു. പല വട്ടം ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞതനുസരിച്ച് ഒരിക്കല്‍ പോലും യുവതി സ്ഥലത്ത് എത്തിയില്ല. മൊത്തം തന്റെ കൈയ്യില്‍ നിന്ന് 7.1 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് യുവാവ് പറയുന്നത്. താന്‍ വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായതോടെ യുവാവ് പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


 

Latest News