കൊച്ചി- ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ നാദിര്‍ഷക്ക് പിന്തുണയുമായി ടിനി ടോം. സിനിമയെ വര്‍ഗീയവത്കരിക്കരുതെന്നും നാദിര്‍ഷക്കൊപ്പമാണെന്നും ടിനി ടോം കുറിച്ചു. ഒട്ടനവധിപേര്‍ നടനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി. നാദിര്‍ഷയുടെ പിന്തുണസഹതാപം നേടാനുള്ള ശ്രമമാണിതെന്നും ഈ വിഷയം സഭയില്‍ നേരിട്ട് ചോദ്യം ചെയ്യാന്‍ ധൈര്യമുണ്ടോ എന്നൊരാള്‍ ടിനി ടോമിനോട് ചോദിച്ചു. ചെയ്യും എന്നായിരുന്നു ടിനി ടോമിന്റെ മറുപടി.
ടിനി ടോമിന്റെ കുറിപ്പ്
ജീസസ് ഈസ് മൈ സൂപ്പര്‍ സ്റ്റാര്‍. ക്രിസ്തു എന്നെ സ്നേഹിക്കാന്‍ മാത്രമാണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത് , ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല. ഞാന്‍ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തെരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാന്‍ ശത്രുക്കളായി അല്ല സഹോദരങ്ങള്‍ ആയാണ് കാണുന്നത് ഞാന്‍ 5,6,7 ക്ലാസുകള്‍ പഠിച്ചത് കലൂര്‍ എസ്എന്‍ഡിപി സ്‌കൂളിലാണ്. അന്ന് സ്വര്‍ണ്ണലിപികളില്‍ മായാതെ മനസ്സില്‍ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട്. അതു ഇന്നും തെളിഞ്ഞു നില്‍ക്കുന്നു. എനിക്ക് ജീവിക്കാന്‍ അങ്ങനെ പറ്റൂ. ഒരു ജാതി ഒരു മതം ഒരു ദൈവം.