ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലക്കി നല്‍കി എസ്.ഐ വനിതാ പോലീസിനെ  ലൈംഗികമായി ദുരുപയോഗം ചെയ്തു,  നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി 

ന്യൂദല്‍ഹി-  എസ്‌ഐ മയക്കുമരുന്ന് കലക്കി നല്‍കി ബലാത്സംഗം ചെയ്തു, നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി വനിതാ പോലീസിന്റെ പരാതി. ദല്‍ഹിയിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായിരിക്കുന്നത്. രാജ്യതലസ്ഥാനത്തെ മുന്റിക പ്രദേശത്താണ് ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. സ്‌പെഷ്യല്‍ സെല്ലിലേക്ക് നിയമക്കപ്പെട്ട ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒന്‍പത്കാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഈ സംഭവവും ഉയര്‍ന്നുവന്നത്.
എസ്‌ഐയും വനിതാ കോണ്‍സ്റ്റബിളും ജോലി സ്ഥലത്ത് വച്ചാണ് കണ്ടുമുട്ടിയത് എന്ന് പരാതിയില്‍ പറയുന്നു. ഒരു ദിവസം നഗരത്തില്‍ തന്നെ ഉള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയെന്നും അയാള്‍ അവിടെ അവള്‍ക്ക് മയക്കമരുന്ന് കലര്‍ന്ന ശീതളപാനീയം നല്‍കി. ഇത് കുടിച്ചതോടെ ബോധം നഷ്ടപ്പെട്ട സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
അതിന് ശേഷം അവരുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തുകയും ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലൈംഗികമായി പീഡിപ്പിക്കുന്നതിന് പുറമെ, തന്നെ മാനസികമായും പ്രതി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണി) എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.  പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി (സൗത്ത്) അതുല്‍ താക്കൂര്‍ പറഞ്ഞു.
 

Latest News