കൊച്ചി- സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി തിയറ്റര്‍ സംഘടനയായ ഫിയോക്. തിയറ്റര്‍ ഉടമകള്‍ വലിയ പ്രതിസന്ധിയിലാണെന്നും ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന അറിയിച്ചു. തിയറ്ററുകള്‍ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോള്‍ നടക്കുന്നില്ല. ദിവസേന 4 ഷോകള്‍ നടത്താന്‍ അനുമതി നല്‍കണം. തിയറ്റര്‍ ഉടമകന്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.ലോണുകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. അതിനാല്‍ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ഫിയോക് ആവശ്യപ്പെട്ടു.