ആലുവ- നിവിന്‍ പോളിയെ നായകനാക്കി മമ്മൂട്ടിയുടെ ബയോപിക്ക് സംവിധാനം ചെയ്യാന്‍ ഒരുങ്ങി ജൂഡ് ആന്റണി ജോസഫ്. മമ്മൂട്ടിയുടെ അനുമതി ലഭിച്ചാല്‍ ചിത്രം ചെയ്യുമെന്ന് ജൂഡ് ആന്റണി പറയുന്നു. ഓം ശാന്തി ഓശാനയ്ക്ക് മുമ്പ് തന്നെ ഇതേ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ചെയ്യേണ്ടെന്നായിരുന്നു മമ്മൂട്ടി പറഞ്ഞതെന്നും ജൂഡ് ആന്റണി കൗമുദി ഫഌഷിന്റെ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി സമ്മതിച്ചാല്‍ സിനിമ എപ്പോള്‍ ചെയ്യാനും റെഡിയാണ്. മമ്മൂട്ടിയുടെ ആത്മകഥ ചമയങ്ങളില്ലാതെ വായിക്കാന്‍ പറഞ്ഞതും സിനിമയാക്കാമെന്ന് പറഞ്ഞതും നിവിന്‍ പോളിയായിരുന്നു. അതിനെ ആസ്പദമാക്കി താന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ടെന്നും ജൂഡ് ആന്റണി കൂട്ടിച്ചേര്‍ത്തു. 'മമ്മൂക്ക സമ്മതിച്ചാല്‍ ഞങ്ങള്‍ റെഡിയാണ്. നിവിന്‍ കട്ട മമ്മൂക്ക ഫാനാണ്. പഠിച്ചിരുന്ന കാലത്ത് മമ്മുക്കയുടെ ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു. നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ ഞാന്‍ അത് ഷോര്‍ട്ട് ഫിലിം ആക്കിയപ്പോള്‍ കൂടെ നിന്നതൊക്കെ നിവിനാണ്. അച്ഛന്റെ വേഷം മകന്‍ അഭിനയിക്കുന്നതിനേക്കാള്‍ മറ്റൊരു ആക്ടര്‍ അഭിനയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാണ് നിവിനെ കൊണ്ട് തന്നെ ചെയ്യിക്കാന്‍ തീരുമാനിച്ചത്.' ജൂഡ് ആന്റണിയുടെ വാക്കുകള്‍.സാറാസ് എന്ന ചിത്രമാണ് ജൂഡ് ആന്റണിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. കോവിഡ് സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. അന്ന ബെന്‍, സണ്ണി വെയിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.