ന്യൂദല്‍ഹി- കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം ബലാത്സംഗക്കേസുകള്‍. ഏറ്റവും കൂടുതല്‍ പേര്‍ ബലാത്സംഗത്തിന് ഇരയാകുന്നത് മധ്യപ്രദേശിലും രാജസ്ഥാനിലുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. മധ്യപ്രദേശില്‍ അഞ്ച് വര്‍ഷത്തിനിടെ 22,753 പേരാണ് ബലാത്സംഗത്തിനിരയായത്. രാജസ്ഥാനില്‍ 20,973 പേരാണ് ബലാത്സംഗത്തിനിരയായത്. മൂന്നാമത് ഉത്തര്‍പ്രദേശും നാലാമത് മഹാരാഷ്ട്രയുമാണ്. യഥാക്രമം 19,098 പേരും മഹാരാഷ്ട്രയില്‍ 14,707 പേരുമാണ് ബലാത്സംഗത്തിനിരയായത്.ഡല്‍ഹിയില്‍ 8,051 പേരാണ് അഞ്ച് വര്‍ഷത്തിനിടെ പീഡനത്തിനിരയായത്. 2016ലാണ് ഏറ്റവും കുടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 38,947 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015- 34,651, 201732,559, 2018- 33,356, 2019 32,303 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്