ന്യൂദല്‍ഹി- കോവിഡ് ബാധിച്ച് ഭേദമാകുകയും രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുകയും ചെയ്തവര്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനിതരെ മികച്ച പ്രതിരോധം കാണിക്കുന്നതായി പുതിയ പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും (ഐ.സി.എം.ആര്) നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും സംയക്തമായാണ് പഠനം നടത്തിയത്. കോവിഷീല്‍ഡ് വാക്സിന് കുത്തിവെച്ച് പ്രതിരോധ ശേഷി കൈവരിച്ചവരിലെ ന്യൂട്രലൈസിംഗ് ആന്റിബോഡി പ്രതികരണമാണ് പഠനവിധേയമാക്കിയത്. കോവിഡ് ഭേദമായ ശേഷം കോവിഷീല്‍ഡ് ഒന്നും രണ്ടും വാക്സിന് സ്വീകരിച്ചവര്‍ കോവിഡ് ഡെല്‍റ്റയെ പ്രതിരോധിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഡെല്റ്റക്കുശേഷം ഐ.വൈ. 1 എന്ന ഡെല്‍റ്റ പ്ലസും സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഷീല്‍ഡ് ഒന്നോ രണ്ടോ വാക്സിന് സ്വീകരിച്ചവരേക്കാള്‍ കോവിഡ് മുക്തരായി വാക്സിന് സ്വീകരിച്ചവരിലാണ് ഡെല്‍റ്റ വകഭേദഗത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായി കണ്ടെത്തിയതെന്ന് പഠനം പറയുന്നു.