കൊച്ചി- ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ സെക്കന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജയസൂര്യയുടെയും ജാഫര്‍ ഇടുക്കിയുടെയും കഥാപാത്രങ്ങളെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാദിര്‍ഷക്കൊപ്പം ജയസൂര്യ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുവെന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പേര് മാറ്റില്ലെന്നും നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കി.
നമിത പ്രമോദാണ് നായിക. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍.എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.