Sorry, you need to enable JavaScript to visit this website.

ഗാര്‍ഹിക പീഡനം; ഹണി സിങ്ങിന്  നോട്ടീസ് അയച്ച് ദല്‍ഹി കോടതി

ന്യൂദല്‍ഹി- ബോളിവുഡ് ഗായകനും നടനുമായ ഹണി സിങ്ങിനെതിരെ ഭാര്യ ശാലിനി തല്‍വാര്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ടിസ് ഹസാരി കോടതി ഹണി സിങ്ങിന് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 28നകം മറുപടി നല്‍കണം.ഗാര്‍ഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം എന്നീ പരാതികള്‍ ഉന്നയിച്ചാണ് ഭാര്യ ശാലിനി തല്‍വാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.പരാതിക്കാരിക്ക് അനുകൂലമായി ഇരുവരുടെയും സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്ത് ഉപയോഗിക്കുന്നതില്‍ നിന്നും വീട്ടിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഹണി സിങ്ങിനെ കോടതി വിലക്കി.
പിഡബ്ല്യുഡിവി ആക്ട് 2005ലെ സെക്ഷന്‍ 18 പ്രകാരം സംരക്ഷണ ഉത്തരവ് പാസാക്കാനും 2005 ലെ പിഡബ്ല്യുഡിവി ആക്ട് പ്രകാരം നഷ്ടപരിഹാരം നല്‍കാനും സ്ത്രീധനവും മറ്റ് വസ്തുക്കളും തിരികെ നല്‍കാനും ശാലിനി കോടതിയില്‍ ആവശ്യപ്പെട്ടു. 2014ലാണ് ഹണി സിങ്ങും ശാലിനിയും വിവാഹിതരായത്.

 
 

Latest News