Sorry, you need to enable JavaScript to visit this website.

സ്‌പൈനൽ മസ്‌കുലാർ അട്രോഫി: മുഹമ്മദിന്റെ മരുന്നിനുള്ള ഇറക്കുമതി ചുങ്കം കേന്ദ്രസർക്കാർ ഒഴിവാക്കി   

ന്യൂദൽഹി- അപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള വിദേശ നിർമിത മരുന്നിന്റെ ഇറക്കുമതി ചുങ്കം കേന്ദ്ര സർക്കാർ ഒഴിവാക്കി. ഇ.ടി മുഹമ്മദ് ബഷീർ എം.പിയാണ് ഇക്കാര്യം അറിയിച്ചത്. 
മുഹമ്മദിന്റെ ചികിത്സയ്ക്കായി മരുന്ന് ലഭ്യമാക്കുന്നതിന് കുട്ടിയുടെ കുടുംബത്തിന്റെയും സഹായ കമ്മിറ്റിയുടെയും അഭ്യർഥന മാനിച്ചു എം പി ധനകാര്യ മന്ത്രാലയവുമായി ഇടപെടൽ നടത്തിയിരുന്നു. മൂന്നു മാസത്തിനുള്ളിൽ തന്നെ ഈ ചികിത്സ പൂർത്തിയാക്കണമെന്ന നിർദേശം ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുത്ത ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെ എം.പി അഭിനന്ദിച്ചു.

Latest News