Sorry, you need to enable JavaScript to visit this website.

VIDEO പാര്‍ക്കിങ് ഫീ നല്‍കാന്‍ വിസമ്മതിച്ച പോലീസുകാരെ പിടികൂടി പെരുമാറി

ഭോപാല്‍- മധ്യപ്രദേശിലെ രത്‌ലാം റെയില്‍വേ സ്റ്റേഷനു പുറത്ത് പാര്‍ക്കിങ് ഇടത്തില്‍ വാഹനം നിര്‍ത്തിയതിനുള്ള പാര്‍ക്കിങ് ഫീ നല്‍കാന്‍ വിസമ്മതിച്ച് ആന്റി ടെററിസം സ്‌ക്വാഡിലെ രണ്ട് പോലീസ് ഓഫീസര്‍മാര്‍ പാര്‍ക്കിങ് കരാറുകാരുമായി ഏറ്റുമുട്ടി. പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്ക് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. അടിപിടിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. രംഗ ശാന്തമായതോടെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തു വന്ന പോലീസ് ഉദ്യോഗസ്ഥരെ പാര്‍ക്കിങ് കരാറുകാരനായ രവി മീണയും രണ്ടു സഹായികളും ചേര്‍ന്ന് മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഒരു പോലീസ് ഓഫീസര്‍ തോക്ക് പുറത്തെടുത്ത് നേര്‍ക്കു ചൂണ്ടിയെങ്കിലും പാര്‍ക്കിങ് നടത്തിപ്പുകാര്‍ പിന്‍വാങ്ങിയില്ല. ഇതിനിടെ ഒരു ഓഫീസര്‍ പുറത്തു പോയി മറ്റു രണ്ടു പോലീസുകാരെ കൂടി കൂട്ടി വന്നു. പോലീസ് ഇടപെട്ടതോടെ ഇരു വിഭാഗവും സ്റ്റേഷനില്‍ പോയി പരാതികള്‍ നല്‍കി. 

പാര്‍ക്കിങ് കരാറുകാരനായ രവി മീണയ്‌ക്കെതിരെ നേത്തേയും പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. റെയില്‍വെ സ്റ്റേഷന്‍ പാര്‍ക്കിങ് സ്ഥലത്ത് വാതുവെപ്പ് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാന്‍ ചെന്ന സബ് ഇന്‍സ്‌പെക്ടറോടും രവി മീണ വഴക്കിട്ടിരുന്നു. ഈ സംഭവത്തില്‍ രവിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Latest News