ന്യൂദല്‍ഹി- മണിപ്പുര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഗോവിന്‍ദാസ് കോന്ദുജം ബി.ജെ.പിയില്‍ ചേര്‍ന്നു. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗോവിന്ദ്ദാസിന് ഔദ്യോഗിക അംഗത്വം നല്‍കി.
നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ മണിപ്പുരില്‍ എല്ലാം സമാധാനപരമായാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു. ഞാനും കോണ്‍ഗ്രസിലായിരുന്നു. എന്നാല്‍ ഡ്രൈവര്‍ ഉറക്കത്തിലാണെങ്കില്‍ വാഹനം എങ്ങനെ മുന്നോട്ട് നീങ്ങാനാണ്. മണിപ്പുരില്‍ എല്ലായ്‌പ്പോഴും അക്രമവും സമരവും ബന്ദുമായിരുന്നു. എന്നാല്‍ നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കാര്യങ്ങള്‍ സമാധാനപൂര്‍ണമായാണ് മുന്നോട്ടുനീങ്ങുന്നത്.- ബിരേന്‍ സിംഗ് പറഞ്ഞു
കഴിഞ്ഞമാസമാണ് ഗോവിന്‍ദാസ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചത്. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം പറഞ്ഞത്.