ന്യൂദല്‍ഹി- സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രമായ പത്മാവത് എന്ന പത്മാവതിയുടെ റിലീസ് തടഞ്ഞ സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരെ നിര്‍മാതാക്കളായ വയോകോം നല്‍കിയ ഹരജിയില്‍ നാളെ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
സിനിമ റിലീസ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് സിനിമയുടെ റിലീസ് തടഞ്ഞത്. സിനിമ 25ന് റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തിനെതിരെ നേരത്തെ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പത്മാവതി എന്ന സിനിമയുടെ പേര് പത്മാവത് എന്നാക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.