ചണ്ഡീഗഢ്- ഓഗസ്റ്റ് രണ്ടു മുതല്‍ എല്ലാ സ്‌കൂളുകള്‍ക്കും തുറന്ന് സാധാരണ പോലെ ക്ലാസുകള്‍ ആരംഭിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് പ്രോട്ടോകോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും സ്‌കൂളുകള്‍ക്കുള്ളില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശവും നല്‍കി. ജൂലൈ 26ന് 10, 12 ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നല്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധമായിരുന്നില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനും ഓപ്ഷന്‍ നല്‍കിയിരുന്നു.
പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച അധ്യാപകര്‍ക്കു മാത്രമെ സ്‌കൂളില്‍ വരാന്‍ സര്‍ക്കാര്‍ അനുവാദമുള്ളൂ. കുട്ടികളെ സ്‌കൂളിലയക്കുന്നതിനുള്ള രേഖാമൂലമുള്ള സമ്മതം രക്ഷിതാക്കളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ വാങ്ങി സൂക്ഷിക്കുകയും വേണം.
ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 544 ആക്ടീവി കോവിഡ് കേസുകള്‍ മാത്രമെയുള്ളൂ. 5,82,217 പേര്‍ ഇതുവരെ കോവിഡ് രോഗമുക്തി നേടി. 16,292 പേര്‍ മരിച്ചു.