Sorry, you need to enable JavaScript to visit this website.

ആന്തോളജി സിനിമ 'ചെരാതുകള്‍' ഏകം ഒ.ടി.ടിയില്‍ റിലീസ് ചെയ്യും

കൊച്ചി- ആറു കഥകള്‍ ചേര്‍ന്ന 'ചെരാതുകള്‍' എന്ന ആന്തോളജി സിനിമ ഏകം ഒ.ടി.ടിയില്‍ റിലീസിനെത്തുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്രയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഷാജന്‍ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍ , ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ചെരാതുകള്‍ ഒരുക്കിയിരിക്കുന്നത്.    
മറീന മൈക്കിള്‍ , ആദില്‍ ഇബ്രാഹിം, മാല പാര്‍വ്വതി, മനോഹരി ജോയ് , ദേവകി രാജേന്ദ്രന്‍ , പാര്‍വ്വതി അരുണ്‍ , ശിവജി ഗുരുവായൂര്‍ , ബാബു അന്നൂര്‍ എന്നിവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.  ജോസ്‌കുട്ടി ഉള്‍പ്പടെ ആറു ഛായാഗ്രാഹകരും സി ആര്‍ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്‌സും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മെജ്ജോ ജോസഫ് ഉള്‍പ്പെടുന്ന ആറു സംഗീതസംവിധായകരും  നിര്‍വഹിക്കുന്നു.

 

Latest News