കണ്ണൂര്‍- വിഷാദത്തിലൂടെ കടന്നുപോയ ആളാണ് താനെന്ന് തുറന്നുപറഞ്ഞ നടിയാണ് സനുഷ സന്തോഷ്. തന്റെ വിഷാദവുമായി ബന്ധപ്പെട്ട് പുറത്ത് നടന്ന ചര്‍ച്ചകളെക്കുറിച്ചാണ് നടി ഇപ്പോള്‍ പ്രതികരിക്കുന്നത്.പലരും തന്റെ പ്രണയബന്ധമാണ് വിഷാദത്തിന് കാരണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അങ്ങനെ പറഞ്ഞവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ടെന്നും നടി പറയുന്നു. എനിക്ക് റിലേഷന്‍ഷിപ്പുണ്ട്. അതിലെ പ്രശ്‌നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടതെന്നുമൊക്കെ പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് പറയേണ്ടതില്ല. അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ളൊരു കാര്യമാണ്,' സനുഷ പറഞ്ഞു. വിഷാദം വന്നപ്പോള്‍ കുടുംബവും സുഹൃത്തുക്കളും അനിയനുമെല്ലാം കൂടെ നിന്നതുകൊണ്ടാണ് തനിക്ക് കരകേറാന്‍ സാധിച്ചതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സനുഷ പറയുന്നു.
ഒരു നടനോ പുരുഷ മോഡലോ അങ്ങനെയൊരു ചിത്രമിട്ടാല്‍ പ്രശ്‌നമില്ല, ഞാന്‍ ഇട്ട ഫോട്ടോ ഇന്‍സ്റ്റഗ്രാം രണ്ട് തവണ ഡിലീറ്റ് ചെയ്തു; സനുഷ പറയുന്നുകുടുംബം എല്ലാ സഹായവും പിന്തുണയും നല്‍കി. ലക്ഷണങ്ങളെല്ലാം വെച്ച് ഗൂഗിള്‍ ചെയ്തപ്പോഴാണ് വിഷാദമാണെന്ന് മനസ്സിലായത്. അതോടെ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു, സനുഷ പറഞ്ഞു. ഇപ്പോഴും വിഷാദം മുഴുവനായും മാറിയിട്ടില്ലെന്നും തരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും സനുഷ കൂട്ടിച്ചേര്‍ത്തു.