കൊല്ലം-പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ആര്യ. താരം സോഷ്യല്‍ മീഡിയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താന്‍ കുറച്ചുകാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ആര്യ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിലൂടെയാണ് ആര്യ ഇക്കാര്യം അറിയിച്ചത്.
'സമൂഹ മാധ്യമങ്ങളില്‍ നിന്ന് കുറച്ചുകാലം ഇടവേള എടുക്കുന്നു. ഉടന്‍ തന്നെ തിരിച്ചെത്താനാകുമെന്ന് വിചാരിക്കുന്നുവെന്നും, എല്ലാവരും സുരക്ഷിതരായിരിക്കൂവെന്നും' ആര്യ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയോട് തല്‍ക്കാലം വിടപറയുന്നത് എന്നതിന്റെ കാരണം ആര്യ വ്യക്തമാക്കിയിട്ടില്ല. ചെറിയ ഇടവേളക്ക് ശേഷം ആര്യ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവം ആകുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളും ആരാധകരും.
സോഷ്യല്‍ മീഡിയയിലൂടെ ആര്യ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അരോയ ബൈ ആര്യ എന്ന പേരില്‍ സ്വന്തമായി ഒരു ബൊട്ടീകും 'കാഞ്ചിവരം' എന്ന പേരില്‍ സാരികളുടെ ഒരു ബ്രാന്‍ഡും ആര്യ നടത്തുന്നുണ്ട്. ഓണ്‍ലൈനായാണ് സാരി സെയില്‍സ് ചെയ്യുന്നത്.അടുത്തിടയില്‍ താന്‍ ആദ്യമായി ചിയാരോ എന്ന സിനിമയിലൂടെ നായികയാകുന്നുവെന്ന കാര്യം ആര്യ വെളിപ്പെടുത്തിയിരുന്നു.