Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 പണ്ട് തന്നെ പലരും ലൈംഗികമായി ചൂഷണം  ചെയ്തു, അന്നത് സാധാരണമായിരുന്നു-  തൃഷ ദാസ് 

മുംബൈ- ഡോക്യുമെന്റററി സംവിധായികയായി ജോലി ആരംഭിച്ചപ്പോള്‍ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് എഴുത്തുകാരിയും ദേശിയ പുരസ്‌കാര ജേതാവുമായ തൃഷ ദാസ്. അന്ന് അത്തരം സംഭവങ്ങള്‍ സാധാരണയായിരുന്നെന്നും തൃഷ പറയുന്നു. എന്നാല്‍ തന്നെ പീഡനത്തിന് ഇരയാക്കിയവരെക്കുറിച്ച് തുറന്നു പറയാന്‍ തൃഷ തയാറായില്ല. അവരാരും പ്രശസ്തരല്ലെന്നും അവരുമായി ഇപ്പോള്‍ തനിക്കു ബന്ധമില്ലെന്നുമാണ് തൃഷ പറഞ്ഞത്. ആ ആളുകളൊന്നും പ്രശസ്തരല്ല, അവരാരുമായി എനിക്ക് ബന്ധങ്ങളൊന്നുമില്ല. അവര്‍ ഇപ്പോള്‍ എവിടെയാണെന്നുപോലും എനിക്ക് അറിയില്ല. അന്ന് സോഷ്യല്‍ മീഡിയയും വാട്‌സ്ആപ്പും ഒന്നും ഇല്ലാത്തതിനാല്‍ അവരെ ട്രാക്ക് ചെയ്യാനായിട്ടില്ല തൃഷ വ്യക്തമാക്കി.
ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ഡോക്യുമെന്ററി സംവിധായികയാണ് തൃഷ. ഡോക്യുമെന്ററി സംവിധായികയായി ജോലി ചെയ്തിരുന്ന സമയത്ത് ഞാന്‍ പല തവണ ലൈംഗിക അതിക്രമണത്തിന് ഇരയായി. അന്ന് തൊഴിലിടത്തില്‍ അത് വളരെ സാധാരണമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ സ്ത്രീകള്‍ തന്നെ ആശ്വാസത്തിനും പിന്തുണയുമായി കൂടെയുണ്ടാകുമായിരുന്നു. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തതിനാല്‍ ആര്‍ക്കും അവരുടെ കഥ പങ്കുവെക്കാനാവില്ലായിരുന്നു. അത്തരം ചൂഷണങ്ങള്‍ നേരിട്ട് നിശബ്ദത പാലിക്കുക എന്നു പറയുന്നത് അന്ന് വളരെ സാധാരണയായിരുന്നു. പുരുഷന്മാര്‍ക്ക് അതിനെത്തുടര്‍ന്നുണ്ടാകുന്ന അനന്തരഫലത്തെക്കുറിച്ച് പേടിയുമുണ്ടായിരുന്നില്ല.
മീടൂ മൂവ്‌മെന്റിലൂടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയും തൊഴിലിടത്തിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള തുടര്‍ച്ചയായ ചര്‍ച്ചകളും മീടൂ മൂവ്‌മെന്റുമാണ് മാറ്റങ്ങള്‍ക്ക് കാരണമായത്. ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതാണ്. ഈ മുന്നേറ്റത്തെ രാഷ്ട്രീയവല്‍ക്കരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത് തൃഷ പറഞ്ഞു.
ഇപ്പോള്‍ സാഹചര്യം മാറിയതില്‍ സന്തോഷമുണ്ട്. പരിണിതഫലമുണ്ടാകുമെന്ന മനസിലാക്കി പുരുഷന്മാര്‍ അവരുടെ പെരുമാറ്റം മാറ്റുന്നത് നല്ലകാര്യമാണ്. ലൈംഗിക അതിക്രമണങ്ങള്‍ കുറയ്ക്കാന്‍ ഇത് കാരണമാകുമെന്നും തൃഷ പറഞ്ഞു.
 

Latest News