Sorry, you need to enable JavaScript to visit this website.

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം; നാല് മരണം

ശ്രീനഗര്‍-ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നാല് പേര്‍ മരിച്ചു. മുപ്പതിലധികം പേരെ കാണാതായതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. ഗ്രാമത്തിലേക്ക് എത്തിച്ചേരാന്‍ റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. നാല് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തതായും 9 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും കിഷ്ത്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് അശോക് കുമാര്‍ ശര്‍മ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടെയും പോലീസിന്റെയും ഒരു സംഘം ഉടന്‍ തന്നെ പ്രദേശത്തേക്ക് എത്തിയതായും അദ്ദേഹം പറഞ്ഞു. കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പരിക്കേറ്റവരെ ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.

 
 

Latest News