കോട്ടയം- സിപിഎം എംഎല്‍എയും നടനുമായ മുകേഷില്‍ നിന്ന് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. മദ്യപാനവും തെറിവിളിയും പീഡനവും പതിവായതിനാല്‍ മുകേഷുമായുള്ള ബന്ധം തുടര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ബന്ധം വേര്‍പെടുത്തുന്നതായിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് പ്രശസ്ത നര്‍ത്തകിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോപണങ്ങള്‍ അക്കമിട്ടു നിരത്തിയ വിശദമായ വിവാഹമോചന ഹര്‍ജിയാണ് നര്‍ത്തകി കുടുംബകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ചതിനു സമാനമായ ആരോപണങ്ങളാണ് ഇപ്പോള്‍ രണ്ടാംഭാര്യ ദേവികയും മുന്നോട്ടുവയ്ക്കുന്നത് എന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു .
സംഗീത നാടക അക്കാദമി അധ്യക്ഷനായിരുന്ന കാലത്താണ് മുകേഷ് മേതില്‍ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. 2013 ഓക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു അത്. പാലക്കാട് സ്വദേശിയായിരുന്നു മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇതിലൊരു കുഞ്ഞുണ്ട്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യ ഭാര്യ സരിത ചോദ്യം ഉന്നയിച്ചിരുന്നു.
സമീപകാലത്തു നിരവധി മുകേഷിന്റെ പേരില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. മീട്ടൂ ആരോപണത്തിലും താരം കുടുങ്ങി. അടുത്തിടെ ഫോണ്‍ വിളിച്ച കുട്ടിയോട് മുകേഷ് മോശമായി സംസാരിച്ചതും വാര്‍ത്തയായിരുന്നു.