തിരുവനന്തപുരം- ഓരോ സിനിമ പ്രേമികളും കാത്തിരിക്കുകയാണ് ഓഗസ്റ്റ് 12നായി. അന്നാണ് മോഹന്‍ലാല്‍പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തുന്നത്. ഒന്നര വര്‍ഷത്തോളമായി റിലീസ് കാത്തിരിക്കുന്ന സിനിമ തിയറ്ററുകളില്‍ തരംഗമാവുമെന്ന് പ്രിയദര്‍ശന്‍. 'ബാഹുബലി'യേക്കാള്‍ വലിയ സ്‌കെയിലിലാണ് മരക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.ഇന്ത്യയുടെ ആദ്യ നേവല്‍ കമാന്‍ഡറിനെക്കുറിച്ചാണ് മരക്കാര്‍ പറയുന്നത്. മികച്ച സിനിമയ്ക്ക് അടക്കമുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.ജോലികളെല്ലാം തീര്‍ത്ത് ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്യുകയാണ്. ഓഗസ്റ്റ് 12ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഒ.ടി.ടി റിലീസിന് ഇല്ലെന്നും 100 കോടിയിലധികം മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമ തിയേറ്ററിലൂടെ മാത്രമേ പ്രേക്ഷകരിലേക്ക് എത്തിക്കൂ എന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു.പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.