കൊച്ചി- നീണ്ട ഇടവേളക്കു ശേഷം മലയാളത്തില്‍ പാട്ടുമായി വൈക്കം വിജയലക്ഷ്മി. ലോക്ഡൗണിനെ ആസ്പദമാക്കി സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്ത 'റൂട്ട്മാപ്പ് എന്ന ചിത്രത്തിലാണ് വിജയലക്ഷ്മിയുടെ പാട്ട്. ലോക്ഡൗണ്‍ അവസ്ഥകള്‍' എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.
രജനീഷ് ചന്ദ്രന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മ ഈണം നല്‍കിയ ചിത്രത്തിലെ ഈ ഗാനത്തിനെ 'റൂട്ട് മാപ്പി'ന്റെ ട്രെയ്‌ലര്‍ ഇന്‍വിറ്റേഷന്‍ സോംഗ് ആയിട്ടാണ് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. മഖ്ബൂല്‍ സല്‍മാന്‍, സിന്‍സീര്‍, ആനന്ദ് മന്‍മദന്‍, സുനില്‍ സുഖധ, സംവിധായകന്‍ ഡിജോ ജോസ് ആന്റനി, ദീപക് ദിലീപ്, പൂജിത, ഷാജു ശ്രീധര്‍, ഗോപു കിരണ്‍ തുടങ്ങി വലിയ ഒരു താരനിര റൂട്ട്മാപ്പിലണിനിരക്കുന്നു.