Sorry, you need to enable JavaScript to visit this website.

എ.ആര്‍. റഹ്മാനെതിരായ നഷ്ടപരിഹാര ഹര്‍ജി  ഹൈക്കോടതി തള്ളി

ചെന്നൈ- സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാനെതിരായ മൂന്നുകോടി രൂപയുടെ നഷ്ടപരിഹാര ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2000ല്‍ റഹ്മാനെ പങ്കെടുപ്പിച്ച് ദുബായില്‍ നടത്തിയ ഒരു സംഗീതപരിപാടി പരാജയപ്പെട്ടതിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് സംഘാടകന്‍ നല്‍കിയ സിവില്‍ ഹര്‍ജിയാണ് ജസ്റ്റിസ് ആര്‍. സുബ്രഹ്മണ്യം തള്ളിയത്. സംഗീതപരിപാടി നഷ്ടത്തിലായതുമായി തനിക്ക് ബന്ധമില്ലെന്നും പരിപാടിക്കായി പറഞ്ഞുറപ്പിച്ചിരുന്ന തുക പോലും സംഘാടകര്‍ തന്നില്ലെന്നും എ.ആര്‍. റഹ്മാന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ഹര്‍ജി തള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് തീര്‍ന്നതാണെന്നാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് എ.ആര്‍. റഹ്മാന്റെ അഭിഭാഷക വ്യക്തമാക്കി. കോടതി വിശദീകരണം ചോദിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് വാദിഭാഗം അഭിഭാഷകന്‍ അറിയിച്ചു. അതോടെ റഹ്മാനെതിരായ ഹര്‍ജി തള്ളി കോടതി ഉത്തരവിടുകയായിരുന്നു.
 

Latest News