തമിഴ്‌നടി യാഷികക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്

ചെന്നൈ- തമിഴ് നടി യാഷികക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് മരിച്ചു. ഇന്ന് രാവിലെ മഹാബലിപുരത്ത് നിയന്ത്രണം വിട്ട കാര്‍ റോഡിലെ മീഡിയനില്‍ ഇടിക്കുകയായിരുന്നു.
യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഭവാനി എന്ന സുഹൃത്താണ് മരിച്ചത്. ഇവര്‍ യു.എസില്‍ എന്‍ജിനീയറാണ്.
യാഷികയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവര്‍ ഐ.സി.യുവിലാണ്.

 

Latest News