മുംബൈ- തകർത്തു പെയ്യുന്ന മഴയിൽ മഹാരാഷ്ട്രയിൽ നൂറിലേറെ പേർ മരിച്ചു. റായ്ഗഡ് ജില്ലയിൽ മണ്ണിടിഞ്ഞ് 36 പേർ മരിച്ചത് ഉൾപ്പെടെയാണ് ഇത്രയും മരണം. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുബൈയിൽനിന്ന് 70 കിലോമീറ്റർ അകലെയാണ് റായ്ഗഡ്. കൊങ്കൺ മേഖലയിലെ നിരവധി സ്ഥലത്ത് മഴ വൻ നാശനഷ്ടമാണ് വിതച്ചത്. മണ്ണിടിച്ചിലും പേമാരിയുമാണ് മനുഷ്യ ജീവനുകളെടുക്കുന്നത്. 33 മൃതൃദേഹങ്ങളാണ് ഇതേവരെ പുറത്തെടുത്തത്. 52 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. റായ്ഗഡിന് പുറമെ, പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സതാറ ജില്ലയിലും മഴ വൻ നാശം വിതച്ചു. കിഴക്കൻ ജില്ലകളായ ഗോണ്ടിയ, ചന്ദ്രപുർ എന്നിവടങ്ങളിലും നാശനഷ്ടമുണ്ടായി.