മുംബൈ- നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ വ്യവസായി രാജ് കുന്ദ്ര ലക്ഷങ്ങള്‍ പൊലീസിന് കൈക്കൂലി നല്‍കിയെന്ന് റിപ്പോര്‍ട്ട്. മുംബൈ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപയോളം രാജ് കുന്ദ്ര കൈക്കൂലി നല്‍കിയെന്ന് മിഡ് ഡേ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരിയിലാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ മാസമാണ് കുന്ദ്രയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. നീലച്ചിത്ര നിര്‍മാണത്തിലെ മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് വ്യക്തമാക്കിയത്.അതേസമയം രാജ് കുന്ദ്രയുടെ വസതിയില്‍ നിന്ന് െ്രെകംബ്രാഞ്ച് 70 അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തു. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണ് പിടിച്ചെടുത്തത്. വീഡിയോകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും.