കോട്ടയം- കെ.ടി.എസ്. പടന്നയില്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്നത് ആ ചിരിയാണ്. ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, വൃദ്ധന്മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നമ്മെ ചിരിപ്പിച്ചു കെ.ടി.എസ്. പടന്നയില്‍.അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങളാണ് കെ.ടി.എസ് പടന്നയില്‍ തന്റെ അഭിനയമികവ് കൊണ്ടും, സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും മലയാളിയുടെ ഓര്‍മയില്‍ വേരുറപ്പിച്ചത്.
കൊച്ചുപറമ്പില്‍ തായി സുബ്രഹ്മണ്യന്‍ എന്ന കെ.ടി.എസ്. പടന്നയില്‍ 1947ല്‍ ഏഴാം ക്ലാസില്‍ വച്ച് സാമ്പത്തിക പരാധീനതകള്‍ മൂലം പഠനം അവസാനിപ്പിച്ചു. കുട്ടിക്കാലത്ത് കോല്‍കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളില്‍ പങ്കെടുത്തിരുന്നു. ചെറുപ്പം മുതല്‍ സ്ഥിരമായി ഒരു നാടകങ്ങള്‍ വീക്ഷിച്ചിരുന്നു. നാടകത്തില്‍ അഭിനയിക്കാന്‍ നിരവിധി പേരെ താല്‍പര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങള്‍ നിഷേധിച്ചു. ആ വാശിയില്‍ നാടകം പഠിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. നാടകത്തില്‍ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയില്‍ ഒരു മുറുക്കാന്‍ കട തുടങ്ങി. രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.