മുംബൈ-ചോക്ലേറ്റ് നിര്‍മാതാക്കളായ കാഡ്‌ബെറിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ചോക്ലേറ്റ് ഉണ്ടാക്കാന്‍ ബീഫില്‍ നിന്നുള്ള ജലാറ്റിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ അത്തരം ചോക്ലേറ്റ് വിഭവങ്ങള്‍ ഹിന്ദുക്കള്‍ ഉപേക്ഷിക്കണമെന്നുമാണ് ട്വിറ്ററില്‍ പലരും ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ഏതെങ്കിലും ചോക്ലേറ്റ് വിഭവങ്ങളില്‍ ജലാറ്റിന്‍ അംശം ഉണ്ടെങ്കില്‍ അത് ഹലാല്‍ ഇറച്ചിയില്‍ നിന്നുള്ളതോ ബീഫില്‍ നിന്ന് ഉള്ളതോ ആണെന്ന് കാഡ്‌ബെറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹിന്ദുക്കള്‍ കാഡ്‌ബെറി ചോക്ലേറ്റ് ഉപയോഗിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വിശദീകരണവുമായി കാഡ്‌ബെറി രംഗത്തെത്തി. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഉത്പന്നങ്ങളും നൂറ് ശതമാനം വെജിറ്റേറിയന്‍ ആണെന്നാണ് കാഡ്‌ബെറി നല്‍കിയിരിക്കുന്ന വീശദീകരണം.